ദുരയാത്രകള്‍ പോകുമ്പോള്‍ മനുഷ്യര്‍ക്ക് ഏറ്റവും അത്യാവശ്യം ശൗചാലയമായിരിക്കും. അത്തരത്തില്‍ ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈവേ സൈഡിലുള്ള പൊതു ശൗചാലയത്തില്‍ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടാണ് ഞെട്ടല്‍. ഒരു സിംഹമാണ് ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നത്. വഴിയിലൂടെ പോയവര്‍ ചിത്രീകരിച്ച വിഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ‘നോക്കൂ ശൗചാലയത്തിനകത്ത് ആരാണെന്ന്’ എന്ന് ഒരു സ്ത്രീ പറയുന്നതും ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. സിംഹം പുറത്തേക്കിറങ്ങി അവിടെയുള്ള ആളുകളെ ഒന്നു നോക്കി പിന്നിലെ ചെടികള്‍ക്കിടയിലേക്ക് മറയുന്നതും വിഡിയോയില്‍ കാണാം: അവബോധത്തിന്റെ ഗുണം’, ‘ശുചിത്വബോധമുള്ള സിംഹം’ തുടങ്ങിയ രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്ത് തീവ്രവാദം ശക്തി പ്രാപിക്കുകയാണെന്ന് റിപ്പോർട്ട്.
#funnyvideoofBabbarLion #viralvideo #lionintoilet